പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും; യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ജനങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് യുഡിഎഫ് പ്രകടന പത്രികയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ നല്‍കും, ഇത്തരത്തില്‍ ആകെ ഒരു വര്‍ഷം 72000 രൂപയാകും നല്‍കുക. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും […]

Continue Reading

സി.പി.ഐ നേതാവ് സി.എ.കുര്യൻ അന്തരിച്ചു

ഇടുക്കി:മുതിർന്ന സി.പി.ഐ നേതാവും എ ഐ ടി യു സി യുടെ അമരക്കാരനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യൻ മൂന്നാറിൽ അന്തരിച്ചു.88 വയസായിരുന്നു. ഇടുക്കി ജില്ലയിൽ സി.പി.ഐ കെട്ടിപ്പടുക്കുന്നതിന് നിർണായക പങ്കു വഹിച്ച നേതാവാണ്. മൂന്നാറിലെ തോട്ടം മേഖലയിലെ ഏറ്റവും പ്രബല സംഘടനയായ ദേവികുളം എസ് സ്റ്റേറ്റ് വർക്കേഴ്സ് ഫെഡറേഷൻ സ്ഥാപക നേതാവാണ്. ജീവൻ പോലും അപകടത്തിലാക്കി അരപതിറ്റാണ്ടോളം ത്യാഗോജ്ജാലമായ ജീവിതമാണ് കുര്യൻ നയിച്ചത്.ഏതാനും വർഷങ്ങളാണ് പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ […]

Continue Reading

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ സാഹര്യം സങ്കീര്‍ണമാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും […]

Continue Reading

ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം

ലക്‌നൗ: ന്യൂഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ശതാബ്ദി എക്‌സ്പ്രസില്‍ വൻ തീപിടുത്തം . ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടർന്ന് പിടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത് . ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ കോച്ച്‌ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

വാളയാര്‍ ചെക്ക്പോസ്റ്റിൽ വന്‍ മയക്കു മരുന്ന് വേട്ട; ര​ണ്ടു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മയക്കുമരുന്നുകൾ പിടികൂടി

പാ​ല​ക്കാ​ട്: വാളയാര്‍ ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ര​ണ്ടു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മയക്കുമരുന്നുകൾ പിടികൂടി .സംഭവത്തിൽ 120 ഗ്രാം എം​ഡി​എം​എ ആ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പട്ടാമ്ബി സ്വദേശി സുഹൈലിനെ പോ​ലീ​സ് കസ്റ്റഡിയിലെടുത്തു.

Continue Reading

നാമനിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും .മറ്റന്നാൾ വരെയാണ് സൂക്ഷ്മ പരിശോധന. 2138 പേരാണ് ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചത്. വായനാട്ടിലാണ് ഏറ്റവും കുറവ് പത്രികകൾ ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 235 ഉം കോഴിക്കോട് ജില്ലയിൽ 226 പേരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1984 കൂടി കൊവിഡ്; 17 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക […]

Continue Reading

40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് […]

Continue Reading

പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവച്ചു

കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ച ഇരുവരും അയോഗ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. അയോഗ്യത ഒഴിവാക്കാന്‍ രാജിവയ്ക്കണമെന്ന് ഇരുവര്‍ക്കും നിയമോപദേശം ലഭിച്ചിരുന്നു. അതിനിടെ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളുടെ ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്നു കൂടിയേ സമയമുള്ളൂ. അവസാന മണിക്കൂറിലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് ലഭിച്ചിട്ടില്ല.

Continue Reading

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ മാവടിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസ് (63) പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഇന്നുണ്ടായ വഴക്കിനൊടുവില്‍ ഭര്‍ത്താവ് സുശീലയെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading