സംസ്ഥാനത്ത് ഇന്ന് 38460 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Continue Reading

തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് നേതാക്കള്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരണമറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ […]

Continue Reading

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 തന്നെ; ഉത്തരവിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ചെലവ് 135രൂപ മുതല്‍ 245രൂപ വരെ ആകുമെന്നും കോടതി വിശദീകരിച്ചു. നേരത്തെ ആര്‍ടിപിസിആര്‍ നിരക്ക് കേരളത്തില്‍ 1700 രൂപയായിരുന്നു. വിപണിയില്‍ ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ […]

Continue Reading

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ മുതലാണ് നിലവില്‍ വരിക. എന്നാല്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മാര്‍ഗ നിര്‍ദേശത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം. നിരത്തുകളില്‍ കൂടുതല്‍ ആളുകളിറങ്ങിയാല്‍ പോലീസിന് ഇടപെടേണ്ടി […]

Continue Reading

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം. ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സസ് രംഗത്തെത്തിയിരിക്കുന്നത്. ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്സുമാര്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നഴ്സസ് പ്രതിഷേധം കടുപ്പിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചേക്കും. ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.

Continue Reading

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്. സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ […]

Continue Reading

തുടര്‍ച്ചയായ രണ്ടാം ദിവസവും നാലു ലക്ഷം കടന്ന് രോഗികള്‍; 3,915 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. മരിച്ചവരുടെ എണ്ണം 2,34,083 ആയി. 36,45,164 പേര്‍ ചികിത്സയിലുണ്ട്. വാക്സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,194 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്

മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. എം.കെ മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Continue Reading

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായി അഗ്‌നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിക്കുകയാണ്. അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് ടാങ്കര്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Continue Reading