സ്ഥിതി അതീവഗുരുതരം; രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. പുതിയതായി രാജ്യത്ത് 478 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,65,101 ആയി ഉയര്‍ന്നു. 52,847 […]

Continue Reading

അമ്മ ടി.വി ഓഫാക്കി; 19കാരന്‍ തൂങ്ങി മരിച്ചു

മുംബൈ: അമ്മ ടി.വി ഓഫാക്കിയതിനെ തുടര്‍ന്ന് 19കാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലെത്തി 19കാരന്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയും സഹോദരിയുമാണ് കൗമാരക്കാരനെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

മദ്യലഹരിയില്‍ 50കാരന്‍ വീടിന് തീയിട്ടു; ആറു പേര്‍ വെന്തു മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ബംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലായ 50കാരന്‍ വീടിനു തീയിട്ടു. കുടക് വീരാജ് പേട്ടില്‍ നടന്ന സംഭവത്തില്‍ നാല് കുട്ടികളടക്കം വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുകുടഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛന്‍ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടത്.ഇയാള്‍ ഒളിലാണെന്നു പോലീസ് പറഞ്ഞു. യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് […]

Continue Reading

കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം

ഡൽഹി: ആരോഗ്യപ്രവർത്തകർക്കും മുന്നണിപോരാളികൾക്കും കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ അടിയന്തരമായി നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഇവർക്കുള്ള പ്രത്യേക റെജിസ്ട്രേഷൻ നിർത്തലാക്കുമെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചു. ഈ വിഭാഗത്തിൽ അയോഗ്യരായവർ, അവരുടെ പേരുകൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നടപടി. അതേസമയം, കോ-വിൻ പോർട്ടലിൽ 45 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ തുടർന്നും

Continue Reading

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷ സേനകളും തമ്മിൽ ഏറ്റുമുട്ടി

ബീജാപൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷ സേനകളും തമ്മിൽ ഏറ്റുമുട്ടി .അഞ്ചു ജവാന്മാർക്ക് വീരമൃത്യു.പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബീജാപൂർ ജില്ലയിലെ സിലെഗേറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റുകളും കൊല്ലപ്പെട്ടുവെന്നാണ് സൂചന. മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചലിന് ഇടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Continue Reading

പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; അഞ്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂര്‍: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയിരുന്നു. മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. രണ്ടു ബൈക്കുകകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടഞ്ഞു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തുകയും ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണകണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 44,202 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം […]

Continue Reading

പു​ൽ​വാ​മ​യി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. മരിച്ച് ര​ണ്ടു പേ​ർ ശ്രീ​ന​ഗ​റി​ൽ വ്യാ​ഴാ​ഴ്ച ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഇ​വി​ടെ മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചു​ക​ഴി​യു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ന്യം ആ​ക്ര​മ​ണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്കും തീ​വ്ര​വാ​ദി​ക​ൾ ക​വ​ർ​ന്നു.

Continue Reading

ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: നന്ദിഗ്രാമിലെ പൂർബ ഭെകുടിയയിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇയാളെ ഭീഷണിപെടുത്തിയിരുന്നതായി കുടുംബം പറയുന്നു.

Continue Reading

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 72,330 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 72,330 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് 40,382 പേരാണ് രോഗമുക്തി നേടിയത്. 459 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,22,21,665 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,74,683 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,84,055 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,927 പേര്‍ക്കാണ് ഇതിനോടകം […]

Continue Reading