കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേര്‍ ആക്രമണം; 3 ജവാന്‍മാര്‍ക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

Continue Reading

നിതീഷ് കുമാര്‍ ബിഹാറില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ഫഗു ചൗഹാനാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്ക് നല്‍കും. തേജസ്വി യാദവ് ആഭ്യന്തര വകുപ്പ് മന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ […]

Continue Reading

പ്രണയം തെളിയിക്കണം; കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

പ്രണയം തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി. അസമിലെ സുൽകുച്ചിയിൽ ആണ് സംഭവം. അസമിലെ ഹജോ നഗരത്തിലുള്ള സത്തോളയിൽ നിന്നുള്ള യുവാവിനെ ഫെയ്സ്ബുക്കിലുടെയാണ് പെൺകുട്ടി പരിചയപ്പെടുന്നത്. യുവാവുമായി ഏറെ വൈകാതെ പെൺകുട്ടി പ്രണയത്തിലായി. പല തവണ കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു. യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നു മാതാപിതാക്കളോട് പല തവണ പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോഴാണ് കാമുകന്റെ […]

Continue Reading

നിതീഷിന് ആർജെഡി-കോൺഗ്രസ് പിന്തുണ; ഗവർണറെ കാണും

ബിഹാറിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ബിജെപിയുമായുള്ള പോര് കനത്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിട്ട് പുറത്തേക്കെന്ന് ഉറപ്പായി. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരു പാർട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നൽകി. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്ന അഭ്യൂഹം ഏകദേശം ഉറപ്പായി. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന […]

Continue Reading

ദൗത്യം വിജയിച്ചില്ല; ചെറുഉപഗ്രഹവിക്ഷേപണം പരാജയമെന്ന് ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം ലക്ഷ്യം കണ്ടില്ല. പ്രഥമ വിക്ഷേപണത്തില്‍ എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ, എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ സാങ്കേതിക പ്രശ്നം സംഭവിച്ചതായിരുന്നു കാരണം. രാവിലെ 9.18ന് ആണു എസ്എസ്എല്‍വി […]

Continue Reading

എസ്എസ്എല്‍വി വിക്ഷേപണം:ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതാണ് പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ […]

Continue Reading

ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു സാറ്റലൈറ്റ് റോക്കറ്റ് ആദ്യ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയർന്നു. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ദൗത്യം എസ്എസ്എൽവി ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് ഈ […]

Continue Reading

ക്രിമിനല്‍ കേസുകളില്‍പ്പെട്ട എംപിമാർ ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകണം: ഉപരാഷ്ട്രപതി

സഭാ സമ്മേളനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പ്രസ്താവന നടത്തിയത്. ‘സഭാസമ്മേളനത്തിന്റെ പേരിലോ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്‍മാര്‍ എന്ന നിലയില്‍ രാജ്യത്തെ നിയമവും നിയമനടപടികളും പാലിക്കാന്‍ […]

Continue Reading

പാരാലിംപിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവനിലേഖരയ്ക്ക് ലോക റെക്കോഡോടെ സ്വർണ്ണം

ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്. സ്വർണ നേട്ടം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞത്. അതിനിടെ, പുരുഷന്മാരുടെ […]

Continue Reading

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46759 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46759 കൊവിഡ് കേസുകളും 509 മരണങ്ങളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 32801 കേസുകളും 179 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം […]

Continue Reading