‘കരുണാകരന്റെ മകനെ സംഘിയാക്കാന്‍ നോക്കേണ്ട, , 495 കിലോമീറ്റര്‍ രാഹുലിനൊപ്പം നടന്നത് ബി.ജെ.പിയില്‍ ചേരാനല്ല’ ആഞ്ഞടിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ ദൂരം കേരളത്തില്‍ നടന്നത് ബി ജെ പിയില്‍ ചേരാനല്ലന്നും രാഹുലിന്റെനേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണെന്നും കെ മുരളീധരന്‍. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും.എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്.അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലര്‍ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും

സൂററ്റ്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഏപ്രില്‍ 13 ന് കോടതി പരിഗണിക്കും. പ്രിയങ്കയ്ക്കും മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കുമൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നല്‍കി. മോദി എന്നത് സമുദായപ്പേരല്ല, പരാതിക്കാരന്റെ പേര് പ്രസംഗത്തിലില്ല, പരമാവധി ശിക്ഷ നല്‍കിയത് അസാധാരണം തുടങ്ങിയ വാദങ്ങള്‍ രാഹുല്‍ മുന്നോട്ട് വെച്ചു.

Continue Reading

ട്രെയ്ന്‍ തീവെപ്പ്: പ്രതി ഇരുമ്പനത്തും എത്തി! ബ്രഹ്‌മപുരം തീപിടിത്തത്തിലും അന്വേഷണം

എറണാകുളം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിയെ തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നു കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തെളിവെടുപ്പു തുടങ്ങി. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവന്നതോടെയാണ് ഇയാളോട് രൂപസാദൃശ്യമുള്ളയാളെ ഇരുമ്പനത്ത് കണ്ടതായി വിവരം ലഭിച്ചത്. ഇതോടെ ബ്രഹ്‌മപുരം തീപിടിത്ത കേസിലും കൂടുതല്‍ അന്വേഷണത്തിന് വഴിയൊരുങ്ങി. മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും ആരോ തീകൊളുത്തിയതാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കോഴിക്കോട് കേസിലെ പ്രതിയെന്ന് […]

Continue Reading

അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്ന കേസില്‍ പതിനാല് പേര്‍ കുറ്റക്കാര്‍, രണ്ടുപേരെ വെറുതെ വിട്ടു, വിധി ഇന്ന്‌

പാലക്കാട്‌: അട്ടപ്പാടി മധുവധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് പട്ടിക ജാതി പട്ടിക വര്‍ഗക്കെക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അന്യായമായ സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍ എന്നിവയും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഡിജിറ്റല്‍ തെളിവും നിര്‍ണ്ണായകമായി. നാല് , പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. ഇവര്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചല്ലന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്ന്‌ വിധിക്കും.

Continue Reading

‘ബക്കറ്റില്‍ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്പോള്‍ ചോര പുരണ്ട കുഞ്ഞ്’; പൊലീസിന്റെ ഇടപെടലില്‍ നവജാത ശിശുവിന് പുനര്‍ജ്ജന്മം

ചെങ്ങന്നൂര്‍: മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. വീട്ടില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ജനിച്ച് മണിക്കൂറുകള്‍ മാത്രമായിട്ടുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിനുള്ളില്‍ ഇടുകയായിരുന്നു. പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പൊലീസെത്തി നോക്കിയപ്പോള്‍ ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. തുണിയില്‍ […]

Continue Reading

നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്, എന്നിട്ടും ടീമിനായി ആർപ്പുവിളിച്ച് പന്ത്; നായകന് മുന്നിൽ ശോകമായി ഡൽഹി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റനുമായ ഋഷഭ് പന്ത് 2022 ഡിസംബറിൽ ഉണ്ടായ കാറപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പരിക്കിൽ നിന്ന് മുക്തനായ പന്ത് ഇപ്പോൾ നടക്കുന്ന ഡൽഹിയുടെ ആദ്യ ഹോം മത്സരത്തിൽ ടീമിന് വേണ്ടി ടീമിനായി പിന്തുണക്കാനാണ് ഔനേഴ്‌സ് ബോക്സിൽ എത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമിന്റെ രണ്ടാം മത്സരത്തിനായാണ് പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയത്. പന്തിന്റെ അഭാവത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്താൻ ഡൽഹി ബുദ്ധിമുട്ടുന്ന […]

Continue Reading

ബെര്‍ണാഡ് ആര്‍നോള്‍ഡ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, മലയാളികളില്‍ എം.എ യൂസഫലി

ദുബൈ: ലോകത്തിലെ ഏററവും വലിയ സമ്പന്നരുടെ റാങ്കിംഗുമായി ഫോബ്‌സ് ആഗോള പട്ടിക പുറത്തിറങ്ങി. ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ഡാണ് 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ് എക്‌സിന്റെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒമ്പത് മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്്. എന്നെത്തെയും പോലെ ലുലു […]

Continue Reading

ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കും

തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കാന്‍ ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ തിരുമാനം ഉണ്ടായത്. ശബരിമല മാസ്റ്റര്‍ പ്‌ളാനില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണിത്. വെര്‍ച്വല്‍ ക്യു മുതല്‍ പ്രസാദ വിതരണം വരെയുള്ള കാര്യങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന […]

Continue Reading

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു; ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍

എറണാകുളം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്. അത്യാഹിത വിഭാഗത്തില്‍ എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തും. 10 മണി മുതലാണ് സത്യാഗ്രഹം. ഡല്‍ഹി രാജ്ഘട്ടിലെ സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും.

Continue Reading