Modi-and-Niteesh

കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി നിതീഷിന്റെ പുതിയ കാർഷിക ക്ഷേമ​ പദ്ധതി

  പാട്‌ന: മഹാസഖ്യം വിട്ട് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാര്‍ മുന്നണിയുമായി ഇടയുന്നതായി സൂചനകള്‍. ബിഹാറില്‍ തുടര്‍ച്ചയായി ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ചതിനു പിറകെയാണ് സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നിരസിച്ച നിതീഷ് സംസ്ഥാനത്തിനായി സ്വന്തം പദ്ധതി തയാറാക്കിയിരിക്കുകയാണ്. പ്രീമിയം അടക്കാതെ തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണ് നിതീഷ് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ‘ബിഹാര്‍ രാജ്യ ഫസല്‍ സഹായത യോജന’ കേന്ദ്ര സര്‍ക്കറിന്റെ ‘പ്രധാന്‍മന്ത്രി ഫസല്‍ ഭീമ […]

Continue Reading
dc-Cover-bsnudco08r3igtj44duecnr7m4-20180520050403.Medi

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്

  ബാംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2.12 ന്  രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 12 ഉം ജെഡിഎസില്‍ നിന്ന് ഒന്‍പതും പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മന്ത്രി പദവി സംബന്ധിച്ച് ഇരുപക്ഷത്തും തര്‍ക്കം രൂക്ഷമാണ്.മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍  ഇരുപാര്‍ട്ടിയിലേയും പല അംഗങ്ങളും അതൃപ്തി പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് […]

Continue Reading
VIJAY @ thutukudy

നടന്‍വിജയ് തൂത്തൂകുടി സന്ദര്‍ശിച്ചു

  തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ നടന്‍ വിജയ് തൂത്തുകുടിലെത്തി.മാധ്യമങ്ങളെ അറിയിക്കാതെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിജയ് കുടുംബാംഗങ്ങളെ കാണാനെത്തിയത്.വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാലും, നടന്‍ രജനീകാന്തിന്റെ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലും കൂടിയാണ് അദ്ദേഹം തന്റെ സന്ദര്‍ശനം  രഹസ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ […]

Continue Reading