കൊവിഡ്‌ ബാധിച്ച 15 കാരി കുഴഞ്ഞ് വീണു മരിച്ചു

ഓയൂര്‍: കൊവിഡ്‌ ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്.കെ.വി.വി.എച്ച്‌ എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​െന്‍റയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) കുഴഞ്ഞ് വീണ് മരിച്ചത്. ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ഓടനാവട്ടത്തുള്ള കൊവിഡ്‌ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത് .

Continue Reading

കോവിഡ് മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. അതേസമയം, നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം ചേരുക. രാവിലെ മന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗവും ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓൺലൈനായാണ് ഇരു യോഗങ്ങളും നടക്കുക. ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത നാലാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത […]

Continue Reading

കൊടിക്കുന്നില്‍ സുരേഷിനെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രതിഷേധം

കൊല്ലം: കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷ് തടിച്ചു കൊഴുത്തെന്ന് പോസ്റ്ററില്‍ പറയുന്നു. കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് അധികാരം. കൊടിക്കുന്നിലിന് പിരിക്കാന്‍ വേണ്ടിയുള്ളതല്ല ഡിസിസി പ്രസിഡന്റ് സ്ഥാനം എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്ന രാജേന്ദ്ര പ്രസാദിനെതിരെയും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. കോണ്‍ഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്നലെ അതൃപ്തി അറിയിച്ചിരുന്നു. പട്ടികയിലെ പേരുകളിലല്ല തന്റെ അതൃപ്തി അദ്ദേഹം പറഞ്ഞു. ഒരുമയോടുള്ള […]

Continue Reading

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടനില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കില്ല. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മാത്രമേ രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങു. നിലവിലെ സാഹചര്യത്തില്‍ ഡിസംബറോടെ രാജ്യത്ത് കുട്ടികള്‍ക്കായുള്ള നാല് വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് ഒഗസ്റ്റ് അവസാനം അനുമതി നല്‍കും. 12-18 […]

Continue Reading

ഓണ വിപണിയില്‍ പൂവിന് തീ വില

കൊച്ചി: ഓണം വിപണിയില്‍ പൂവിന് തീ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂവിന് ഇരട്ടിവിലയാണ് വിപണിയില്‍. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ് വില. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില. പൂവില ഉയരാന്‍ ഒരു കാരണം മഴയാണെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റൊന്ന് കൊവിഡും. കൊവിഡ് കാരണം ആര്‍ക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുന്‍പ് നൂറ് കച്ചവടക്കാര്‍ പൂവിനായി പോവുമായിരുന്നുവെങ്കില്‍ ഇന്ന് പത്തായി ചുരുങ്ങി. അവര്‍ കൊണ്ടുവരുന്ന പൂക്കളാണ് വില്‍പനയ്ക്കായി വയ്ക്കുന്നത്. ഓണപ്പൂക്കളത്തിനായി […]

Continue Reading

കുട്ടിക്കളി അതിരുകടന്നു; ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍

തിരൂര്‍: ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍. തിരൂര്‍ റെയില്‍വെസ്റ്റേഷന് സമീപം തുമരക്കാവിലാണ് സംഭവം. കുളത്തില്‍ കുളിക്കാന്‍പോയ അഞ്ച് കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. കുട്ടികളിലൊരാള്‍ തുമരക്കാവില്‍വച്ച് കോയമ്പത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍നിര്‍ത്തി. ഉടനെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടു. […]

Continue Reading

സുനന്ദ പുഷ്‌കര്‍ കേസ്; ശശി തരൂര്‍ വിചാരണ നേരിടണമോ എന്ന് ഇന്നറിയാം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക വിധി ഇന്ന്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പറയുന്നത്. നേരത്തെ മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തില്‍ […]

Continue Reading

മോദിയുടെ ജനപ്രീതിയിൽ 40 ശതമാനത്തിലധികം ഇടിവെന്ന് സർവേ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ’ സർവേ. 2020 ഓഗസ്റ്റിൽ 66 ശതമാനം പേരും 2021 ജനുവരിയിൽ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യൻ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കിൽ ഈവർഷം ഓഗസ്റ്റിൽ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ മുന്നിൽ. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്. 11 ശതമാനം പേർ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 […]

Continue Reading

ലോക്നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം ഡി

തിരുവനന്തപുരം:പൊലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ലോക്നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം ഡി ആയി നിയമിച്ചു. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്.ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത […]

Continue Reading

ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എന്‍.ഐ.എ.യുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനോപ്പം ചേര്‍ന്ന് ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് എന്‍.ഐ.എ. അറിയിച്ചു. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഘം പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് […]

Continue Reading