സോളാര്‍ കേസ് നിയമപരമായി നേരിടുമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

കോട്ടയം: സോളാര്‍ കേസ് നിയമപരമായി നേരിടുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കോണ്‍ഗ്രസ് പുനസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍ കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് […]

Continue Reading

ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാന്‍ നീക്കം

മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് നേതൃത്വം. ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കളോട് വിശദീകരണം തേടാനും സാധ്യത. ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിന്‍വലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ പത്ത് വനിത […]

Continue Reading

സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്.ഐ.ആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് […]

Continue Reading

ഓണാഘോഷം കരുതലോടെ വേണം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. അതേസമയം ലഭിക്കുന്ന വാക്‌സിന്‍ ഫലപ്രദമായി വിനിയോഗിക്കുന്ന കേരളത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ സെപ്റ്റംബര്‍ മാസത്തോടെ ലഭ്യമാക്കുമെന്നും ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ നടക്കുന്നുവെന്നും കേന്ദ്രമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. രണ്ടാം തരംഗം വൈകി ആരംഭിച്ചതിനാലാണ് സംസ്ഥാനത്ത് രോഗവ്യാപനം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കോണ്‍ഗ്രസ് പുന:സംഘടന; ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് വി.ഡി. സതീശന്‍

കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കില്‍ അതിനെ ഗൗരവമായി പരിഗണിക്കണം. ഹൈക്കമാന്‍ഡാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

Continue Reading

കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്; കടകളില്‍ പരിശോധന കര്‍ക്കശമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതും, ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. കൊവിഡ് മാനദണ്ഡവും സാമൂഹിക അകലവും കൃത്യമായി പാലിക്കുന്നുണ്ടോ എന്നാകും പരിശോധിക്കുക. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ജില്ലാ അധികൃതര്‍ക്ക് പുറമേ, പോലീസിനോടും പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരിശോധനയുടെ പേരില്‍ വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കരുതെന്നും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവാര രോഗനിരക്ക് (ഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ […]

Continue Reading

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപന സാഹചര്യം അവലോകനം ചെയ്യാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുമായി ചര്‍ച്ച നടത്തും. സംസ്ഥാനം ഇതുവരെ കൈക്കൊണ്ട പ്രതിരോധ നടപടികള്‍ വിലയിരുത്തുന്ന സംഘം കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കും. ഇന്ന് ഉച്ചകഴിഞ്ഞു 2.30 മുതല്‍ നാലു വരെയാണു ചര്‍ച്ച. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. […]

Continue Reading

കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. എവിടെയാണ് ഇയാളെന്ന് സൂചന നല്‍കുന്ന ഒരു ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. നേരത്തേ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷ്‌റഫ് എന്നയാളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തട്ടിക്കൊണ്ട് പോയിരുന്നു. […]

Continue Reading

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു;കേരളത്തിന് 11 മെഡലുകള്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായത് 1380 ഉദ്യോഗസ്ഥര്‍. എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പര്‍ജന്‍ കുമാറിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. എസ്പി മാരായ ബി കൃഷ്ണകുമാര്‍,ടോമി സെബാസ്റ്റിന്‍,അശോകന്‍ അപ്പുകുട്ടന്‍,അരുണ്‍ കുമാര്‍ സുകുമാരന്‍ ,സജികുമാര്‍ ബി ,ദിനേശന്‍,സിന്ധു വാസു,സന്തോഷ് കുമാര്‍,സതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങി പോലീസുകാര്‍ക്കും വ്യത്യസ്ത സ്റ്റേഷനുകളില്‍ സേവനം നല്‍കി വരുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പോലീസ് മെഡല്‍. പതിനൊന്ന് പേര്‍ക്കാരാണ് കേരളത്തില്‍ നിന്നും […]

Continue Reading