മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില്‍ പുഴുവരിച്ച 56 കാരനായ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍ ആണ് ഇന്ന് രാവിലെ എട്ട് മണിയോട് കൂടി മരിച്ചത്. 2020 സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായി അനില്‍കുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയ ശേഷം അനില്‍കുമാറിനെ പരിശോധിച്ചപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ കുമാറിന് മെഡിക്കല്‍ കോളേജില്‍ കൃത്യമായ പരിചരണം […]

Continue Reading

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല; 28 വരെ കടകള്‍ തുറക്കാം

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തീയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്. കേരളത്തില്‍ ഇന്നലെ 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. […]

Continue Reading

പിഎസ്ഇ റാങ്ക് പട്ടികയില്‍ മാറ്റം; ഒഴിവുകള്‍ക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും

തിരുവനന്തപുരം: പി.എസ്.ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. റാങ്ക് പട്ടിക ഒഴിവുകള്‍ക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ജോലി കിട്ടില്ല. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി […]

Continue Reading

സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി

വയനാട്: സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതു വരെ മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടു. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മഠത്തില്‍ നിന്നും പുറത്താക്കാന്‍ […]

Continue Reading

കോണ്‍ട്രാക്ടറെ കൊല്ലാന്‍ ക്വട്ടേഷന്‍; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍

പരിയാരം: കോണ്‍ട്രാക്ടറെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി എന്‍.വി. സീമയാണ് അറസ്റ്റിലായത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച രാവിലെ തള്ളിക്കളഞ്ഞ ഉടന്‍ തന്നെ പരിയാരം എസ്‌ഐ കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18നാണ് അയല്‍ക്കാരനും ബന്ധുവുമായ പി.വി. സുരേഷ് ബാബുവിനെ(52) വധിക്കാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചത്. കടം വാങ്ങിയ പണം തിരികെ തരാതിരുന്നതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റവകയിലുള്ള […]

Continue Reading

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: നാല് പ്രതികൾക്കും ജാമ്യം

കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾക്കും ഹൈക്കോടതിമുൻകൂർ ജാമ്യം അനുവദിച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കതുമെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികളോട് നിർദ്ദേശിച്ചു. രാജ്യത്തിനെതിരെ ഗൂഢാലോചന […]

Continue Reading

സ്വര്‍ണക്കടത്ത്; തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതികള്‍ ഉന്നയിച്ച ഡോളര്‍ക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബാനറുമായി എത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും പല സുപ്രധാന വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് […]

Continue Reading

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ രാത്രി ഏഴ് വരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.

Continue Reading

ഭൂമിയിടപാടു കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജികളും തള്ളി. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. വിചാരണാ കോടതിയില്‍ കര്‍ദ്ദിനാള്‍ ഹാജരായി ജാമ്യമെടുക്കണം. കേസില്‍ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് […]

Continue Reading

കേരള മുന്‍ ടെന്നിസ് താരം തന്‍വി ഭട്ട് ആത്മഹത്യ ചെയ്ത നിലയില്‍

ദുബൈ: മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ടി(21)നെ ദുബൈയില്‍ ആത്മഹത്യ ചെയ്ത നിലിയില്‍ കണ്ടെത്തി. ദുബൈ ഹെരിയറ്റ്-വാട്ട് ആന്‍ഡ് മിഡ്ല്‍സെക്‌സ് കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു തന്‍വി ഭട്ട്. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ തന്‍വി പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നിസ് ലോകത്ത് നിന്ന് പിന്‍മാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി.

Continue Reading