കെ മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍

ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി കെ.മുരളീധരന്‍ എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തേക്ക് മുരളീധരന്‍ നിയമിക്കപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണ സമിതി അധ്യക്ഷന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചില ഘട്ടങ്ങളില്‍ മുരളീധരന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കെപിസിസി മുന്‍ […]

Continue Reading

സാമ്പത്തിക പ്രതിസന്ധി; ബാലരാമപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാലരാമപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. 40 വയസുള്ള മുരുകനാണ് ആത്മഹത്യ ചെയ്തത്. കടയില്‍ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാള്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് സൂചന.

Continue Reading

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ ബാബു എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്നും പോലീസ് പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പെറ്റി സര്‍ക്കാര്‍ എന്ന് ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ വിലയിരുത്തപ്പെടും എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് […]

Continue Reading

ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു

കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.

Continue Reading

കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി.എസ്. ബാനര്‍ജി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനർജി. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ.ടി. സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജയപ്രഭ. മക്കൾ: ഓസ്കാർ, നൊബേൽ. ബാനർജി പാടിയ ‘താരക പെണ്ണാളെ കതിരാടും മിഴിയാളെ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളം […]

Continue Reading

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ മാളുവിനാണ് മര്‍ദ്ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒ.പി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. അതിനിടെ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

നാടകകൃത്തും നടനുമായ സി.ആര്‍ മനോജ് അന്തരിച്ചു

കൊല്ലം: പ്രഫഷനല്‍ നാടകകൃത്തും നടനുമായ സി.ആര്‍ മനോജ് അന്തരിച്ചു. 45 വയസായിരുന്നു. സി.ആര്‍ മഹേഷ് എംഎല്‍എയുടെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ. മനോജിന്റെ നിര്യാണത്തില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അനുശോചിച്ചു.

Continue Reading

കടകള്‍ രാവിലെ 7 മുതല്‍, ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍; ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനം. കടകളില്‍ പ്രവേശനം ആര്‍ക്കെല്ലാം ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ […]

Continue Reading

ശിവന്‍കുട്ടി തറ ഗുണ്ട; വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധകരന്‍. നിയമസഭയില്‍ അതിക്രമം നടത്തിയ തറ ഗുണ്ടയാണ് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി. ആഭാസത്തരം മാത്രമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഇത്തരമൊരു ഗുണ്ട വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നത് സംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സംരക്ഷിക്കുന്നതില്‍ സി.പി.എമ്മിന് നാണവും മാനവുമില്ല. മുഖ്യമന്ത്രി മറ്റൊരു ഭാഷയില്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അദ്ദേഹം ശിവന്‍കുട്ടിയെ ന്യായീകരിക്കുകയാണ്. മൂപ്പര്‍ക്കു പുറകിലുമുണ്ട് മറ്റൊരു ചരിത്രം. അത് വന്നാല്‍ അദ്ദേഹവും രാജിവയ്ക്കേണ്ടിവരും.- സുധാകരന്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ […]

Continue Reading