പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പ്രശ്‌ന പരിഹാരത്തിനായുള്ള ഇടപെടലുകള്‍ നടത്തുന്നില്ലെന്നതാണ് പരാതി. ആരോഗ്യ മാത്രിയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഒരുക്കുന്നില്ല എന്നും പി.ജി. ഡോക്ടേഴ്‌സ് പറയുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് എന്ന വിവരം പി.ജി. ഡോക്ടേഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. കൃത്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ആറു മാസമായി പി.ജി. ഡോക്ടേഴ്‌സ് സമരം ചെയ്യുകയാണ്. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്ടപ്പെടുന്നു എന്നതാണ് പി.ജി. […]

Continue Reading

പാലക്കാട് അഞ്ചു വയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് അഞ്ചു വയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ സജിത്ത് ആണ് മരിച്ചത്. സത്രംകാവില്‍ക്കുന്ന് യുപി സ്‌ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സജിത്ത്. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. സജിത്തിനും അച്ഛന്‍ കണ്ണനും കടന്നല്‍ കുത്തേറ്റിരുന്നു. അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കാന്‍ പോയതായിരുന്നു. വിറക് വെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകിയത്. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും വലിയ തോതില്‍ കടന്നല്‍ കുത്തേറ്റു. സജിത്തിന്റെ […]

Continue Reading

കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) നാളെ നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 1,12,097 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചതില്‍ 1,05,800 പേര്‍ ഇതുവരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷ നടത്താമെങ്കിലും റാങ്ക് ലിസ്റ്റ് കോടതിയുടെ ഉത്തരവില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നിയമനടപടികള്‍ക്കുള്ള സാധ്യതയും ഉദ്യോഗാര്‍ത്ഥികള്‍ തേടുന്നുണ്ട്. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഇനിയൊരവസരം ഉണ്ടാകില്ല. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ […]

Continue Reading

ബി സന്ധ്യ ഡി.ജി.പി

തിരുവനന്തപുരം:ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ ഡി.ജി.പി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് ബി സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കിയത്. കഴിഞ്ഞ മാസം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിച്ച ഘട്ടത്തിൽ ബി. സന്ധ്യയും പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നു. സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കി ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

തിരുവനന്തപുരത്ത് മാസ്‌ക ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. കൈയില്‍ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മര്‍ദിച്ചത്. ഇവരാരും മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് നിര്‍ബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതോടെ സംഘം ഡോക്ടറെ മര്‍ദിക്കുകയായിരുന്നു.

Continue Reading

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.04 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 91.46 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. റീജിയണുകളില്‍ തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്. ഇത്തവണ 99.99 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം തന്നയെയായിരുന്നു മുന്നില്‍. 2019 ല്‍ 99.85 ആയിരുന്നു വിജയം. 21,13,767 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തത്. 20,97,128 പേരുടെ ഫലമാണ് പുറത്തുവന്നത്. 16,639 പേരുടെ ഫലനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഫലം പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. 17,636 […]

Continue Reading

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട ഫലമാണ് കോടതി ഇടപെട്ട് തടഞ്ഞത്. എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്റ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. സിബിഎസ്എ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി നടപടി. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത് പ്രവേശന പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണം എന്നായിരുന്നു. അതിനു വിരുദ്ധമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തടയണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഒരു ഉത്തരവ് […]

Continue Reading

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് നിര്‍ണയിക്കുക. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. തുടര്‍ന്നാണ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ […]

Continue Reading