ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ സഹകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിക്ക് എതിരെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം വി ശിവന്‍കുട്ടി രാജി വയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളി കേസ് കീഴ് വഴക്കത്തില്‍ എടുത്ത കേസാണ്. കേസില്‍ പ്രതിയായത് കൊണ്ട് മന്ത്രിയാകാന്‍ പാടില്ലെന്നുണ്ടോ എന്ന് അദ്ദേഹം […]

Continue Reading

ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാനെന്ന് സി.ബി.ഐ

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നു സംശയിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്നു കരുതുന്നതായും സിബിഐ അറിയിച്ചു. വിദേശ ശക്തികള്‍ക്കു വേണ്ടിയാണ് ഐഎസ്ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു പറഞ്ഞു. ഐഎസ്ഐക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്. പാകിസ്ഥാന്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് രാജു കോടതിയെ അറിയിച്ചു. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കൊല്ലത്ത് യുവതി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം കടപുഴ പാലത്തില്‍ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്‍ (22) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ 11 ഓടെയാണ് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രേവതി മരിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെയും സൈജുവിന്റെയും വിവാഹം. സൈജു വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായുണ്ടായ നിസാര വാക്കുതര്‍ക്കമാണ് […]

Continue Reading

കൊവിഡ് രോഗവ്യാപനത്തില്‍ ഇടപെട്ട് കേന്ദ്രം; കേരളത്തിലേക്ക് ആറംഗ വിദഗ്ധ സംഘത്തെ അയയ്ക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. എന്‍.സി.ഡി.സി ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. അതേസമയം, രാജ്യത്ത് കൊവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കടന്നു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ അന്‍പത് ശതമാനത്തിലധികം തുടര്‍ച്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. […]

Continue Reading

കെന്‍സ വെല്‍നസിന്റെ പേരില്‍ വയനാട്ടില്‍ വന്‍ തട്ടിപ്പ്; ശിഹാബ് ഷാക്കെതിരെ പരാതിയുമായി നിക്ഷേപകര്‍

വയനാട്: വ്യാജ പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത തൃശൂര്‍ സ്വദേശിക്കെതിരേ പ്രവാസി മലയാളികള്‍ രംഗത്ത്. തൃശൂര്‍ വെങ്കിടങ്ങ് കണ്ണംകുളങ്ങര ഏറച്ചംവീട്ടില്‍ ഷിഹാബ് ഷാ ആണ് തട്ടിപ്പിന് മുഖ്യസൂത്രധാരന്‍. ഒരേ വസ്തു കാണിച്ച് രണ്ടു പദ്ധതികളുടെ പേരില്‍ ഇയാള്‍ പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കെന്‍സ ഹോള്‍ഡിങ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായ ഷിഹാബ് ഷാ എന്ന മുഹമ്മദ് ഷിഹാബാണ് തട്ടിപ്പ് നടത്തിയത്. ഷിഹാബ് തട്ടിപ്പ് തുടരുന്നതു തടയാന്‍ ഇരകള്‍ വീണ്ടുംരംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാനമന്ത്രിമാര്‍ക്കൊപ്പവും […]

Continue Reading

വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ലാഭക ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം. ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതിനാലാണ് തീരുമാനമെടുത്തത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ കമ്പനിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. കൊവിഡ് കാലം തുടങ്ങിയത് മുതല്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Continue Reading

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 87.96 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിജയം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 85.31 ശതമാനമായിരുന്നു വിജയമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 91.11 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും. 82.53 ശതമാനം. 136 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയെന്നും മന്ത്രി അറിയിച്ചു. വ്യക്തിഗത പരീക്ഷാ ഫലം വൈകുന്നേരം നാല് മുതല്‍ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 328702 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ്- 90.52%, ഹ്യുമാനിറ്റീസ്-80.4%, […]

Continue Reading

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. വിചാരണ നേരിടുന്നയാള്‍ മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.

Continue Reading