നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. കേരള നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ല. അക്രമത്തിന് പരിരക്ഷ തേടുന്നത് പൗരനോടുള്ള ചതിയാണെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി […]

Continue Reading

ഓൺലൈൻ ഗെയിം; ബിരുദ വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ

തിരുവനന്തപുരം:വീട്ടിൽ മുറിയടച്ചിരുന്ന് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കിൽ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാർ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചർ അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്ന ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇമ്രാന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് […]

Continue Reading

ഓണകിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി നല്‍കണമെന്ന് പി.സി.ജോർജ്

കോട്ടയം:സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി സി ജോര്‍ജ്. ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും കേരളം സ്വര്‍ണ കടത്തുകാരുടെയും ബലാല്‍സംഗ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും വിളഭൂമി ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഖാക്കള്‍ നടത്തുന്ന വൃത്തികേടുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച്‌ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു. ജനങ്ങള്‍ കോവിഡ് മഹാമാരി മൂലം വലിയ രീതിയില്‍ ബുദ്ധിമുട്ടുകയാണ്. വലിയ കടമാണ് ജനങ്ങള്‍ക്ക് […]

Continue Reading

പ്ലസ് ടു,വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന്

തിരുവനന്തപുരം:പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. എസ്‌എസ്‌എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വര്‍ഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷ ഫലത്തെ പോലെ ഈ വര്‍ഷം പ്ലസ്ടുവിനും വിജയ ശതമാനം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് കൊവിഡ് രോഗബാധ ഉണ്ടായതിനെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗികരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും. സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് […]

Continue Reading

പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റൊരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. പാലക്കാട് കരിങ്കുളം സ്വദേശി കണ്ണന്‍കുട്ടി (56) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബ്ലേഡ് പലിശക്കാരില്‍ നിന്നു നാല് ലക്ഷം രൂപ ഇയാള്‍ വായ്പയെടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് തിരിച്ച് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

കാസര്‍ഗോഡ് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; വാച്ച്മാനെ തലയ്ക്കടിച്ച് വീഴ്ത്തി 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയും കവര്‍ന്നു

കാസര്‍ക്കോട്: മഞ്ചേശ്വരത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരത്തെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.വാച്ച്മാനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ പൂട്ടു പൊളിച്ചാണ് സംഘം അകത്ത് കയറിയത്. രണ്ട് വാഹനങ്ങളിലായി എത്തിയാണ് സംഘം കവര്‍ച്ച നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാച്ച്മാന്‍ ഇത്തരത്തിലാണ് മൊഴി […]

Continue Reading

കുഴല്‍പ്പണം ബി.ജെ.പിയുടേതു തന്നെ; കൊണ്ടുവന്നത് ആര്‍ക്കെന്ന് സുരേന്ദ്രന് അറിയാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുമായി അടുപ്പമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം സംസാരിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണ്. പണം നഷ്ടമായി എന്നു പറഞ്ഞ ധര്‍മ്മരാജന്‍ ബി.ജെ.പി അനുഭാവിയാണ്. ഇപ്പോള്‍ നല്‍കിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സാക്ഷികളായ ആരും ഭാവിയില്‍ […]

Continue Reading

കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലങ്ങളായി നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലെ ഒരു ടണലില്‍ കൂടി വാഹനങ്ങള്‍ കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. സുരക്ഷാ പരിശോധനാ ഫലം ലഭിച്ച് ദേശീയപാത അതോറിറ്റി അംഗീകരിച്ചാല്‍ ഓഗസ്റ്റ് ആദ്യം തന്നെ തുരങ്കം തുറക്കാമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതയില്‍ തൃശൂര്‍-പാലക്കാട് റൂട്ടിലാണ് കുതിരാന്‍ തുരങ്കം. നിരവധി പ്രതിസന്ധികള്‍ മൂലവും കരാര്‍ കമ്പനിയുടെ അനാസ്ഥയും കാരണം തുരങ്കത്തിന്റെ നിര്‍മാണ […]

Continue Reading