കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 25 രാത്രി 11.30 വരെ 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് […]

Continue Reading

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം പ്രഹസനമെന്ന് വി.ഡി സതീശന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ട്. ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ പോലും തട്ടിപ്പ് അറിഞ്ഞ ശേഷം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇത് തട്ടിപ്പുകാര്‍ക്ക് തണലായെന്നും പാര്‍ട്ടി തട്ടിപ്പിന് ഒത്താശ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണമാണ് തട്ടിപ്പിനെക്കുറിച്ച് നടത്തേണ്ടത്. സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറാന്‍ സര്‍ക്കാര്‍ തയാറാകണം. തട്ടിപ്പ് […]

Continue Reading

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31 മുതല്‍ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ), ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്എച്ച്), ഒന്‍പത് മുതല്‍ 12 വരെ നീല […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ശിവന്‍കുട്ടിയുടെ അഞ്ചു ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Continue Reading

കേരളത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴിക്കോട്ട് 300 കോഴികള്‍ ചത്തു

കോഴിക്കോട്: സംസ്ഥാനത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കാളങ്ങാലിയില്‍ സ്വകാര്യ കോഴി ഫാമിലെ 300 കോഴികള്‍ ചത്തു. ഇവയുടെ സാമ്പിളുകള്‍ തിരുവനന്തപുരം, ആലപ്പുഴ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരു ലാബില്‍ നിന്നും പോസിറ്റീവ് ഫലമാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ജൂലൈ 20-നാണ് കോഴികള്‍ ചത്തത്. സാമ്പിള്‍ ഫലം പോസിറ്റീവായതോടെ 10 കിലോമീറ്റര്‍ ചുറ്റളവിലെ കോഴി ഫാമുകള്‍ എല്ലാം അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം […]

Continue Reading

ബ്ലേഡ് മാഫിയയുടെ ഭീഷണി; കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപ്പരിയാരം വള്ളിക്കോട് സ്വദേശി വേലുക്കുട്ടി (56) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് പറലോടി ഭാഗത്തുവച്ച് വേലുക്കുട്ടി ജീവനൊടുക്കിയത്. മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടംവാങ്ങിയത്. 37 സെന്റ് സ്ഥലം […]

Continue Reading

പാലക്കാട് അച്ഛനും മകളും കിണറ്റില്‍ മുങ്ങി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറിയില്‍ പിതാവും മകളും കിണറ്റില്‍ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ പരിസരത്തുണ്ടായിരുന്ന കൈവരിയില്ലാത്ത കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ധര്‍മലിംഗവും പിന്നാലെ ചാടുകയായിരുന്നു. കനത്ത മഴമൂലം കിണര്‍ നിറഞ്ഞ നിലയിലായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ […]

Continue Reading

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു

കൊല്ലം: 105-ാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഭഗീരഥിഅമ്മ. നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലേക്കുള്ള കൈവിടാതെ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി മുത്തശ്ശി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭാഗീരഥി അമ്മ. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ […]

Continue Reading

കനത്ത മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് […]

Continue Reading