സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

അനന്യയുടേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം. അനന്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെയും ഫോറന്‍സിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 12.30 ഓടെ മൃതദേഹം ആലുവയിലെ സുഹൃത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 4 മണിയോടെ കൊല്ലത്ത് കുടുംബവീട്ടില്‍ എത്തിക്കും. അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അനന്യയുടെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്. […]

Continue Reading

കടബാധ്യത; തിരുവനന്തപുരത്ത് സ്‌റ്റേഷനറി കടയുടമ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ജീവനൊടുക്കി. തച്ചോട്ടുകാവ് സ്വദേശി എസ്. വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൊവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ സഹോദരന്‍ പറഞ്ഞു.

Continue Reading

കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സി.പി.എം എന്ന് പരാതി

പാറശാല: കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡിലെ ജനപ്രതിനിധിയും ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ഡി.ഷിബു (40) വിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി 9.30 ന് ആറയൂര്‍ എ.ജി ചര്‍ച്ചിനു സമീപമാണ് സംഭവം. സാരമായി പരുക്കേറ്റ ഷിബുവിനെ ആദ്യം പാറശ്ശാല ഗവണ്‍മെന്റ് ആശുപത്രിയിലും തലയില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവം നിലക്കാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറയൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ഹെഡ് ഓഫീസില്‍ നൈറ്റ് […]

Continue Reading

സ്പുഡ്‌നിക്ക് വാക്‌സിന്‍ കേരളത്തിലേക്ക്; നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത് വന്നേക്കുമെന്ന് സൂചന

തിരുവനന്തപുരം: സ്പുഡ്നിക്ക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്പുഡ്നിക്ക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍. സ്പുട്നിക് വാക്സിന്‍ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിര്‍മിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയില്‍ കേരളവുമുണ്ട്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ റഷ്യന്‍ അധികൃതര്‍ കേരളത്തിലെ കെഎസ്ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചര്‍ച്ച നടത്തി. പ്രദേശത്തെ […]

Continue Reading

കൊല്ലത്ത് ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച നിലയില്‍

കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കാണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്‍പിള്ള (56) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയൂരില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തില്‍ ഒട്ടേറെ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിന് സമീപവും ചോര തളംകെട്ടികിടക്കുന്നുണ്ട്. പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ചടയമംഗലം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മോഷ്ടാക്കള്‍ ലോറി ഡ്രൈവറെ അപായപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് […]

Continue Reading

നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി:മുതിർന്ന ചലച്ചിത്ര-സീരിയൽ നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു.88 വയസായിരുന്നു.വർധക്യസഹജങ്ങളായ രോഗങ്ങളേത്തുടർന്ന് തൃപ്പുണിത്തുറയിലാണ് അന്ത്യം.അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.നാടക ലോകത്തു നിന്നുമാണ് സിനിമാരംഗത്തെത്തിയത്. തൃപ്പുണിത്തുറയിലായിരുന്നു ജനനം.1947-ൽ ഏഴാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

ശശീന്ദ്രനെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: എന്‍.സി.പി നേതാവിനെതിരെ ഉയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തിലില്ലെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. ഇതോടെ വിശദമായ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പോലീസ്. ഫോണ്‍ വിളിയില്‍ ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടിയിരുന്നു. പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് നിയമോപദേശം തേടിയത്. എന്‍സിപി നേതാവും കുണ്ടറയിലെ ഹോട്ടല്‍ ഉടമയുമായ പത്മാകരനെതിരെയാണ് പീഡനശ്രമ കേസ്. പത്മാകരന്‍ […]

Continue Reading

അനന്യയുടെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് […]

Continue Reading