രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍.സി.പി നേതാവിനെതിരെ ഉയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന വിവാദത്തിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കു പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. എന്നാല്‍ വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്തിയെ […]

Continue Reading

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍

കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ). പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ഥനകള്‍ നടക്കും. 40 പേര്‍ക്ക് പള്ളികളില്‍ നമസ്‌കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്; 104 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 16,848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിസ്ഥാനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിനിടെ മന്ത്രിക്കെതിരേ ഗവര്‍ണര്‍ക്കും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് വീണ ആവശ്യപ്പെട്ടിരിക്കുന്നത്. സമാനരീതിയില്‍ പോലീസിനും വനിതാ കമ്മീഷനും […]

Continue Reading

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ജൂലൈ 23 ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 21 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 22ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ജൂലൈ 23 […]

Continue Reading

സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കുന്നു; അന്തിമ തീരുമാനം വൈകിട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ കൂടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ഡൗണ്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ നടത്തുമ്പോള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമര്‍ശനം. മാത്രമല്ല, ഓണക്കാലം അടുത്തുവരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് […]

Continue Reading

ടി.പിയുടെ ചന്ദ്രശേഖരന്റെ മകന് വധഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി.ജെ ബോയ്സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. ഇതേത്തുടര്‍ന്ന് എന്‍ വേണു വടകര എസ്.പിക്ക് പരാതി നല്‍കി. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. മുമ്പ് പഞ്ചായത്തു പ്രസിഡന്റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും […]

Continue Reading

മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

നെടുമങ്ങാട്: മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നല്‍കും. ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ […]

Continue Reading

കടബാധ്യത; വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി

കല്‍പ്പറ്റ: ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും പെരുകിയതോടെ വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി. അമ്പലവയല്‍ സ്വദേശി പി.സി രാജാമണി (48) ആണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെനാളായി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. കടംപെരുകി വന്നതോടെയാണ് രാജാമണി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading