സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി […]

Continue Reading

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മദ്രാസ്: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading

സുനന്ദ പുഷ്‌കറിന്റെ മരണം; നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണമോയെന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാം തവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ […]

Continue Reading

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആരോപണങ്ങളെ പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവച്ചതോടെ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും ഇന്നുണ്ടാകും. ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമുണ്ടാകും.

Continue Reading

കൊള്ള തുടരുന്നു; പെട്രോള്‍ വില നൂറും കടന്ന് കുതിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല. ഈ വര്‍ഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിര്‍ത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതല്‍ മാത്രം 33 തവണ വില കൂട്ടി. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ […]

Continue Reading

കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്; 124 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി

കോഴിക്കോട്: കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. ചിന്താവളപ്പ് റോഡിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഏഴിടങ്ങളിലായി ഐ.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചുവന്നത്. വിദേശ കോളുകള്‍ അടക്കം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് […]

Continue Reading

വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യു.കെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാന്‍സ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യു.കെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വര്‍ക്കല പോലീസില്‍ പരാതി നല്‍കി.

Continue Reading

വധഭീഷണി; പോലീസ് തിരുവഞ്ചൂരിന്റെ മൊഴിയെടുത്തു

കോട്ടയം: വധഭീഷണി കേസില്‍ പോലീസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസാണ് വ്യാഴാഴ്ച രാവിലെ തിരുവഞ്ചൂരിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നായിരിന്നു ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. നിര്‍ഭയമായി പൊതുപ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വധഭീഷണി കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ പോലീസും സര്‍ക്കാരും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിക്കത്ത് ജയിലില്‍ നിന്നും എഴുതിയതായിരിക്കാം. അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ […]

Continue Reading

കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വന്നേക്കും; സൂചന നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചന നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരമാവധി ജനങ്ങള്‍ക്ക് സഹായം നല്‍കുക തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് ഐസിഎംആര്‍, ലോകാരോഗ്യസംഘടന എന്നിവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. അതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ്. കേന്ദ്രം മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കും. നേരത്തെ ഉണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരണസംഖ്യയിലെ വര്‍ധന മുന്‍വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

Continue Reading