ഇന്ധന വില വീണ്ടും മുകളിലോട്ട്; പെട്രോളിനും ഡീസലിനും വില ഉയര്‍ത്തി

കൊച്ചി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസല്‍ വില 87.57 രൂപയുമാണ്. കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാലും കോണ്‍ഗ്രസ് നശിക്കില്ല; തിരിച്ചുവരുമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാല്‍ നശിക്കുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ശക്തമായി തിരിച്ചുവരുമെന്നും കെ. മുരളീധരന്‍ എം.പി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കും സന്തോഷമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേയും മുരളീധരന്‍ വിമര്‍ശനം നടത്തി. തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. സമുദായ സംഘടനകള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരെ കല്ലെറിയുന്ന സമീപനമാണ് സിപിഎം വച്ചു പുലര്‍ത്തുന്നത്. ബംഗാളിലെ ഫലമെന്തായെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എസ്ഡിപിഐയെക്കൊണ്ട് സിപിഎം […]

Continue Reading

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കൊച്ചി: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് പുതിയ അധ്യയനവര്‍ഷം ജൂണില്‍ ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ ആയിരിക്കും. ഹൈസ്‌കൂള്‍ ക്ളാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി ആരംഭിക്കും. ഏകദേശം 33 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നത്. വാക്സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് […]

Continue Reading

മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു

തിരുവല്ല:മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) കാലം ചെയ്തു.കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ഒരാഴ്ചയിൽ ഏറെക്കാലമായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മെത്രാപ്പോലീത്ത ഇന്നലെ ഉച്ചക്ക് ആണ് അദ്ദേഹം മൂന്ന് വർഷമായി കഴിയുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് മാറിയത്. ഇയ്യിടെ കോവിഡിൽ നിന്നും ഇദ്ദേഹം മുക്തി നേടിയിരുന്നു. ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 18ന്

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പി.ബി മെബര്‍മാര്‍ തമ്മില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും. അതിന് […]

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് നാലിന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും മേയ് അഞ്ചിന് വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മേയ് ആറിന് വയനാട്, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

ഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും വേണോ? മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കെ.സി. ജോസഫ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി […]

Continue Reading

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില കുതിച്ച് തുടങ്ങി

ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. നിലവില്‍ സര്‍വകാല റിക്കാര്‍ഡിലാണ് രാജ്യത്തെ ഇന്ധനവില.

Continue Reading