മട്ടന്നൂരില്‍ കെ.കെ ഷൈലജക്ക് വന്‍ വിജയം

കണ്ണൂര്‍: മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും പരാജയപ്പെടുത്തിയാണ് കെ കെ ഷൈലജ വിജയിച്ചത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എന്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. കണ്ണൂരില്‍ ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് വിജയിച്ചത്. പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി […]

Continue Reading

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി. സാനുവിനെയാണ് പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തു നിന്ന് വിജയിച്ചത്. 2017ലെ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി 2019ല്‍ ലോക്സഭയിലെത്തിയത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 31,950 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,950 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

തവനൂരില്‍ കെ.ടി ജലീല്‍ വിജയിച്ചു

മലപ്പുറം: തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ.ടി ജലീല്‍ ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന എതിരാളി. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കെ. ടി ജലീല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ ഫിറോസ് കുന്നംപറമ്പില്‍ ഒന്നാം സ്ഥാനത്തു തന്നെ നിലയുറച്ചു. അവസാനഘട്ട വോട്ടെണ്ണലിലേയ്ക്ക് കടന്നപ്പോള്‍ കെ. ടി ജലീലിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേയ്ക്ക് ഉയരുകയായിരുന്നു. […]

Continue Reading

യു.ഡി.എഫിന്റെ പരാജയം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല; പരാജയത്തില്‍ നിരാശയില്ലെന്ന് ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയം അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ പരാജയത്തെ വലിയ പാഠമായി ഞങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തും. ഇപ്പോള്‍ തന്നെ എല്ലാ തീരുമാനങ്ങളും പ്രഖ്യാപിക്കാന്‍ പറ്റില്ല. കൂട്ടായി ചര്‍ച്ച ചെയ്തു മുന്നോട്ടുപോകും. കോണ്‍ഗ്രസ് ഇതിനു മുന്പും വലിയ പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്. അതില്‍നിന്നു തിരിച്ചുവന്നിട്ടുമുണ്ട്. അതുകൊണ്ട് യുഡിഎഫ് ഇതില്‍നിന്നു ശക്തമായി തിരിച്ചുവരും. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനം. കേരളത്തില്‍ നിലനില്‍ക്കുന്ന […]

Continue Reading

പാലായില്‍ ജോസ് കെ മാണിയെ തറപറ്റിച്ച് മാണി സി കാപ്പന്‍

കോട്ടയം: കേരളം ഉറ്റുനോക്കിയ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്‍പ് തന്നെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ വിജയം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. 52 വര്‍ഷത്തോളം കെഎം മാണിയുടെ തട്ടകമായിരുന്നു പാലാ. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാല പിടിച്ചടക്കിയ മാണി സി കാപ്പന്‍ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്ന് വന്നതോടെയാണ് യുഡിഎഫിലെത്തിയത്. മാണിക്കെതിരെ മുന്‍പ് മത്സരിച്ചിരുന്ന കാപ്പന്‍ പാലായില്‍ പതുക്കെപ്പതുക്കെ ഭൂരിപക്ഷം കുറച്ചശേഷമാണ് […]

Continue Reading

ആലപ്പുഴയില്‍ പി.പി ചിത്തരഞ്ജന്‍ വിജയിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജന്‍ വിജയിച്ചു. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടുക്കിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വിജയിച്ചു. 5579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയും വിജയത്തിലേക്ക് പോകുകയാണ്. ലീഡ് 23,000 കടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് […]

Continue Reading

മഞ്ചേശ്വരത്തും കോന്നിയിലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

കാസര്‍ഗോഡ്: മഞ്ചേശ്വരത്തും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ 3400 സീറ്റുകളിലാണ് കോന്നിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് 916 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.

Continue Reading

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുറഞ്ഞു

കോട്ടയം: പുതുപ്പള്ളിയിലെ യു.ഡിഎഫ് സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുറഞ്ഞു. 788 വോട്ടുകളുടെ മുന്‍തൂക്കം മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. വോട്ട് എണ്ണി ആദ്യ സമയം മികച്ച ഭൂരിപക്ഷം കാഴ്ചവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചുവെങ്കിലും പിന്നീട് ലീഡ് കുറയുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.

Continue Reading

എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ് തരംഗം; യു.ഡി.എഫിന്റെ നില പരുങ്ങലില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മാത്രമാണ് മുന്നേറുന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡുള്ളത്. നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. തൃശൂരില്‍ ഒരുവേള സുരേഷ് ഗോപി മുന്നില്‍ വന്നെങ്കിലും പിന്നീട് പിന്നിലായി. അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് […]

Continue Reading