കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം. പള്ളിമുക്കിലെ ഇലക്ട്രോണിക്‌സ് കടയിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇലക്ട്രിക് വയറുകള്‍ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നാണ്. പ്ലാസ്റ്റിക് കത്തി പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Continue Reading

സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായി; ജയിലിലേക്ക് മാറ്റി

ലക്‌നൗ: യുപിയില്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായി.ഇദ്ദേഹത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാന്‍ അതിവേഗ നീക്കമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നത് .അതെസമയം കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യനിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കി.

Continue Reading

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 35,320 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4415ല്‍ എത്തി. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ആറു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് […]

Continue Reading

കാരുണ്യ പദ്ധതി ക്രമക്കേട്; ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനമന്ത്രി കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്. വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിച്ചു. പദ്ധതിയില്‍ അഴിമതിയില്ലെന്നാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും എന്നാല്‍ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, അനര്‍ഹര്‍ക്കാണു കൂടുതല്‍ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 32819 കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.32 മരണവും ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് […]

Continue Reading

സരിതയ്ക്ക് ആറു വര്‍ഷം തടവും 40,000 രൂപ പിഴയും

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി സരിതയും ബിജു രാധാകൃഷ്ണനും വഞ്ചിച്ചെന്നാണ് കേസ്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു. […]

Continue Reading

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണ്ട; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മേയ് രണ്ട് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. വോട്ടെണ്ണല്‍ ദിവസം സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സര്‍വകക്ഷി യോഗത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്ഡൗണ്‍ വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മേയ് […]

Continue Reading

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ എത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അഗ്‌നിശമനാ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. ചെങ്കല്‍ ചൂളയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ഫയര്‍ […]

Continue Reading

മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പുറപ്പെടുവിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയിലെ 14 പഞ്ചായത്തുകളില്‍ കൂടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവണ്ണ, എടവണ, ഊര്‍ങ്ങാട്ടിരി, വട്ടുകുളം, കീഴൂപ്പറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. തിങ്കളാഴ്ച 3,123 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകള്‍ കഴിഞ്ഞാല്‍ നിലവില്‍ സംസ്ഥാനത്ത് ഏറ്റവും അധികം രോഗികളുള്ള ജില്ലയാണ് മലപ്പുറം. രോഗബാധ കൂടുതല്‍ […]

Continue Reading

സോളാര്‍ തട്ടിപ്പു കേസില്‍ സരിത കുറ്റക്കാരി; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോടതി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി സരിതയും ബിജു രാധാകൃഷ്ണനും വഞ്ചിച്ചെന്നാണ് കേസ്. ശിക്ഷ ഉച്ചയ്ക്കു ശേഷം വിധിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പോലീസാണ് […]

Continue Reading