പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വനിത ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ വനിത പാരാമെഡിക്കല്‍ ടെക്‌നീഷ്യനെ പീഡിപ്പിക്കാന്‍ ശ്രമിച്ച താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ പന്ന്യാര്‍ കോളനിയില്‍ ചിറ്റേഴത്ത് വീട്ടില്‍ അനന്തരാജിനെ (36) ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരാണ്. കൊവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവുണ്ടായ സാഹചര്യത്തിലാണ് ഇവരെ താല്‍ക്കാലികമായി നിയമിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. യുവതി ഇരുന്ന ഇ.സി.ജി മുറിയിലെത്തിയ പ്രതി തന്റെ ഇ.സി.ജി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പലതവണ […]

Continue Reading

കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി

പാലക്കാട്: കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://covid19jagratha.kerala.nic.in വെബ്സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ഡൊമസ്റ്റിക് എന്‍ട്രി തിരഞ്ഞെടുക്കണം. ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫൈ ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പ്പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. വെരിഫിക്കേഷന്ശേഷം […]

Continue Reading

ഉമ്മന്‍ചാണ്ടി കൊവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. കൊവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം അറിയിച്ചത്. ‘അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’- എന്നാണ് ചാണ്ടി ഉമ്മന്‍ കുറിച്ചിരിക്കുന്നത്. ഈ മാസം എട്ടിനാണ് ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ […]

Continue Reading

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതല്‍ ലഭിക്കും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്ത് മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) […]

Continue Reading

തുടര്‍ഭരണം ഉറപ്പ്; 80 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകള്‍ നേടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തില്‍ വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാല്‍ അത് അധികാരത്തിലെത്താന്‍ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തില്‍ വിലയിരുത്തി.

Continue Reading

സര്‍ക്കാരിന് വന്‍ തിരിച്ചടി; ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട് ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആർ. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ […]

Continue Reading

അഭിമന്യു വധം; മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി

കായംകുളം: വള്ളികുന്നത്ത് 15 വയസുകാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസില്‍ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സജയ് ജിത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് […]

Continue Reading

പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിഞ്ഞുംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Continue Reading

കൊല്ലത്ത് കന്യാസ്ത്രീ കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ

കൊല്ലം:കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. മുറിയിൽ നിന്ന് “ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറിൽ മൃതദേഹം കണ്ടെത്തിയതും.

Continue Reading

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക […]

Continue Reading