പിണറായി വിജയന് കൊവിഡ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വീണയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണവും ആരോഗ്യ പ്രശ്നങ്ങളില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊ വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു.

Continue Reading

കേരളത്തില്‍ 4353 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

കൊവിഡിന്റെ രണ്ടാം തരംഗം; കേരളത്തിന് മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ബാക് ടു ബേസിക്‌സ്’ കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. കേസിലെ പ്രതികള്‍ എല്ലാം ഒളിവിലാണ്. ഇവരെ എത്രയും വേഗം കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നത്. തുടര്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും എസ്പി പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാത്രി എട്ടോടെയാണ് മന്‍സൂറിനും സഹോദരനും നേരെ […]

Continue Reading

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറ സ്വദേശി അല്‍ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ മൃതദേഹം കണ്ട് േെപാലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അല്‍ സമീറിന് കടബാധ്യതയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Continue Reading

തിരുവനന്തപുരത്ത് ഗർഭിണിയെ മർദിച്ചതായി പരാതി

തിരുവനന്തപുരം: വിളവൂർക്കല്ലിൽ ഗർഭിണിയെ മർദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മലയിൻകീഴ് പൊലീസിന്റെ നേതൃത്വത്തിൽ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു. അതേസമയം, സിപിഐഎം പ്രവർത്തകരുടെ വീട് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്നും ഇതേ തുടർന്ന് പ്രദേശത്ത് തർക്കം നിലനിന്നിരുന്നുവെന്നുമാണ് സിപിഐഎം പറയുന്നത്.

Continue Reading

പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു

കോട്ടയം: പരീക്ഷ എഴുതാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി ടിന്റു മരിയ ജോണ്‍ എന്ന 26കാരിയ്ക്കാണ് വെട്ടേറ്റത്. ടിന്റുവിനെ ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് സംഭവം. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായാണ് ടിന്റു രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാവിലെ അഞ്ചു മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ തന്നെ വീടിനു 150 […]

Continue Reading

മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. ‘ചോപ്പ്’ എന്ന സിനിമയ്ക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. രാഹുല്‍ കൈമല ഒരുക്കുന്ന ചിത്രമാണ് ചോപ്പ്. ഈ ചിത്രത്തിനായാണ് മുരുകന്‍ കാട്ടാക്കട കവിതയെഴുതിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് മുരുകന്‍ കട്ടാക്കടയ്ക്കെതിരെ ഭീഷണി ഉയര്‍ന്നത്. കോള്‍ വന്നത് മഹാരാഷ്ട്രയില്‍ നിന്നാണെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കണ്ണൂരുകാരന്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. താന്‍ അത്തരത്തില്‍ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്ന് അയാള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് […]

Continue Reading

പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പാറശാലയില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറിയെന്ന് പരാതി. ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ട് ചെയ്യാനെത്തിയ ആള്‍ നേരത്തെ പോസ്റ്റല്‍ വോട്ട് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി. രണ്ട് പഞ്ചായത്തുകളില്‍ അട്ടിമറി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പെരുങ്കടവില, കുന്നത്തുകാല്‍ പഞ്ചായത്തുകളില്‍ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് പോസ്റ്റല്‍ […]

Continue Reading
vellapally nadeshan

എല്‍.ഡി.എഫിന് തുടര്‍ഭരണ സാധ്യത പറയാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ത്രികോണ മത്സരത്തിന്റെ സൂചനയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫിന് തുടര്‍ഭരണ സാധ്യത ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന അനവസരത്തിലായിപ്പോയി. ഇതൊക്കെ വോട്ടെടുപ്പ് ദിവസം രാവിലെ പറയുന്നതിനേക്കാള്‍ ഗുണം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഉണ്ടായേനെ. ആഗ്രഹങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല, വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഭരണമാറ്റമെന്ന സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Continue Reading