വോട്ട് ചെയ്യാനെത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍.എസ്.എസ് ഹൈസ്‌കൂളിലെ 90ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും സുരേഷ് ഗോപി മറുപടികള്‍ നല്‍കിയില്ല. പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബിജെപിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും […]

Continue Reading

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനില്‍ നിന്ന് രണ്ട് പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളില്‍ 125 നമ്പര്‍ ബൂത്തില്‍ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്. കുറിയപ്പശ്ശേരി അനി എന്ന വോട്ടര്‍ക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അല്‍പ നേരം മുന്‍പ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസര്‍ അറിയിച്ചത്. തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് തീരുമാനം. […]

Continue Reading

ആറന്മുളയല്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം

പത്തനംതിട്ട: ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ് -സി.പി.ഐ.എം സംഘര്‍ഷം. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകര്‍ കൊടികളുമായി എത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ചായിരുന്നു സംഘര്‍ഷം. പാര്‍ട്ടി കൊടികളുമായി എത്തിയത് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

കൈപ്പത്തിക്ക് കുത്തിയാല്‍ താമര; കല്‍പ്പറ്റയിലെ ബൂത്തില്‍ വോട്ടെടുപ്പ് താല്‍കാലികമായി നിര്‍ത്തി

കല്‍പ്പറ്റ: കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേര്‍ വോട്ട് കൈപ്പത്തിക്കു ചെയ്തതില്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അമ്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് […]

Continue Reading

കനത്ത പോളിംഗ്; പോളിംഗ് ശതമാനം അമ്പത് കടന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അമ്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായത്. ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം (53.55), തൃശൂര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45).

Continue Reading

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

പത്തനംതിട്ടയില്‍ പിതാവിന്റെ മര്‍ദ്ദനമേറ്റ അഞ്ചു വയസുകാരി മരിച്ചു

കുമ്പഴ: പത്തനംതിട്ടയില്‍ മാര്‍ദ്ധനമേറ്റ അഞ്ചു വയസുകാരി മരിച്ചു. രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുണ്ട്. കുട്ടിയുടെ പിതാവാണ് മര്‍ദിച്ചതെന്നാണ് സൂചന. ഇയാള്‍ ലഹരിക്കടിമയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശ്രദ്ധിക്കേണ്ട പ്രധാന […]

Continue Reading

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിച്ചത്. പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിലാണ്. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

തിരുവനന്തപുരത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം മറ്റൊരു വീടിന്റെ ശൗചാലയത്തില്‍; ദുരൂഹത

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ത്രീയെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് റിപ്പോര്‍ട്ട്. നെട്ടയം പുന്നാംകോണം റോഡില്‍ മാളികയില്‍ അനില (51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതല്‍ അനിലയെ വീട്ടില്‍ നിന്നു കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ നെട്ടയത്തെ ഇവരുടെ വീടിനു സമീപത്തുള്ള ആളില്ലാതെ ഒഴിഞ്ഞുകിടന്ന മറ്റൊരു വീടിനു പുറകിലത്തെ ശൗചാലയത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം.

Continue Reading