കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍ഗോഡ് 184, കോട്ടയം 184, തൃശ്ശൂര്‍ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Continue Reading

കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെ തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാജന്‍ കെ. ജേക്കബിനെയാണ് (44) തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സമീപത്തായി ഒരു പശുവിനെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ സാജനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വിശദമായ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് […]

Continue Reading

ന്യൂനമര്‍ദ്ദം; പോളിംഗ് ദിവസവും മഴയ്ക്ക് സാധ്യത

കൊച്ചി: മധ്യ കേരളത്തില്‍ മഴ ശക്തമാക്കി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം. വ്യാഴാഴ്ച ഉച്ച മുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്തമായ മഴ പെയ്തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ കാറ്റിനും ശക്തിയും കൂടി. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. ഇതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത തല്‍ക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രുപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ […]

Continue Reading

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രണ്ടിടത്ത് സമ്മേളനത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ഉച്ചയ്ക്ക് 1.15നാണ് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്നത്. 2.05ന് കന്യാകുമാരിയിലേക്ക് പോകും. വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അഞ്ചിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. മഹാറാലിക്കുശേഷം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി പ്രത്യേവിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.

Continue Reading

ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി

കണ്ണൂര്‍: ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി.നസീര്‍. പ്രഖ്യാപിച്ചതല്ലാതെ ബി.ജെ.പിയുടെ പിന്തുണ പ്രചാരണങ്ങളിലൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നസീര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ഗോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീര്‍ കൂട്ടിച്ചേര്‍ത്തു. തടിയൂരാന്‍ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി കേരളത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന് സച്ചിന്‍ പൈലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് ബി.ജെ.പി തുടച്ചു നീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെയും, കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഭിപ്രായ സര്‍വേകള്‍ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. എത്ര ലൗ ജിഹാദ് കേസ് കേരളത്തില്‍ ബിജെപിക്ക് കണ്ടെത്താനായെന്ന് […]

Continue Reading

ചെന്നിത്തല ഡാറ്റ ചോര്‍ത്തി; ആരോപണവുമായി സി.പി.എം

തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട തെളിവുകള്‍ക്കെതിരേ സി.പി.എം രംഗത്ത്. ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ഇരട്ടവോട്ട് രേഖകള്‍ പ്രസിദ്ധീകരിച്ചത് സിംഗപ്പൂര്‍ സെര്‍വറില്‍ നിന്നാണ്. ഗൗരവമുള്ള നിയമപ്രശ്‌നമാണ് ഇതില്‍ ഉണ്ടായിരിക്കുന്നതെന്നും എം.എ ബേബി ആരോപിച്ചു.

Continue Reading

കൊ​ച്ചി​ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടോ​ണി ച​മ്മ​ണി​ക്ക് കൊവി​ഡ് സ്ഥിരീകരിച്ചു

പരവൂർ: കൊച്ചി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയായ ടോ​ണി ച​മ്മണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്ഥാ​നാ​ർ​ഥി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ൽ രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ക്കുകയുമായിരുന്നു. ടോ​ണി ച​മ്മ​ണി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇക്കാര്യം അ​റി​യി​ച്ചത്.

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കളക്ട്രേറ്റ് വളപ്പില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കളക്ട്രേറ്റിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് വലിയ കല്ല് ഉപയോഗിച്ച് ഒരാള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് ഭാഗികമായും വശത്തേയും ചില്ല് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ സംഭവസമയം കളക്ടര്‍ കാറിലുണ്ടായിരുന്നില്ല, ഓഫീസിലായിരുന്നു. അക്രമിയെ നടക്കാവ് സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. […]

Continue Reading