പാലക്കാട്: ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര സ്വദേശിയായ പൊന്നുമണിയാണ് മരിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ലോക്ക്ഡൗണ്‍ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെയായി ജിവനൊടുക്കുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി.