ബി.സി.സി.ഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങള്‍ക്കു നിര്‍ബന്ധമാക്കിയ രണ്ടു കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ മലയാളി താരം സഞ്ജു സാംസണ് പരാജയപ്പെട്ടു. സഞ്ജു ഉള്‍പ്പെടെ ആറു പേരാണ് ഓട്ട പരീക്ഷയില്‍ പരാജയപ്പെട്ടത്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റില്‍ സഞ്ജുവിനെ കൂടാതെ ഇഷാന് കിഷന്, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്ഖട്ട് എന്നിവരാണ് പരാജയപ്പെട്ടത്.
പുതുതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാല്‍ താരങ്ങള്‍ക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഇതിലും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ ഈ താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല.
ഫിറ്റ്നസ് ടെസ്റ്റായ യോയോയ്ക്കു പുറമേയാണ് 2 കിലോമീറ്റര്‍ ഓട്ടം കൂടി ഉള്‍പ്പെടുത്തിയത്. 8 മിനിറ്റ് 30 സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരം ബാറ്റ്സ്മാന്, വിക്കറ്റ് കീപ്പര്‍ എന്നിവര്‍ ഓടിയെത്തണം. ഫാസ്റ്റ് ബോളര്മാര്ക്കാകട്ടെ എട്ടു മിനിറ്റ് 15 സെക്കന്‍ഡാണ് സമയം.