കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിയും മാനേജരും ഉള്‍പ്പെടെ പ്രധാനപ്രതികള്‍ പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് സെക്രട്ടറിയും മാനേജരുമുള്‍പ്പെടെ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അയ്യന്തോളിലെ ഫ്‌ളാറ്റില്‍നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. തൃശ്ശൂര്‍ അയ്യന്തോളിലൊരു ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. തട്ടിപ്പ് പുറത്ത് […]

Continue Reading