കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ കര്‍ശന പരിശോധന
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാര്‍ക്ക് കര്‍ശന കൊവിഡ് പരിശോധന. യാത്രക്കാരെ ആദ്യം തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. പനിയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തുവിടുകയുള്ളു. എല്ലാ യാത്രക്കാരും ഇ പാസിനു പുറമെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് പ്രാവശ്യം വാക്സിനെടുത്തതിന്റെ രേഖയോ ഹാജരാക്കണം. അതേസമയം, പരിശോധന നടപടികള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് ആരോഗ്യ-ദേവസ്വം മന്ത്രി ശേഖര്‍ബാബു, ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം […]
Continue Reading