ബ്രഹ്മപുത്രാ നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ചൈനീസ് പാര്‍ലമെന്റ് അനുമതി നല്‍കി
ബെയ്ജിംഗ്: അരുണാചല്‍പ്രദേശിനോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്രാ നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ ചൈനീസ് പാര്‍ലമെന്റ് അനുമതി നല്‍കി. പദ്ധതിയുടെ ഭാഗമായ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിര്‍മാണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി ലി കെജിയാംഗ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത നാണഷല്‍ പീപ്പിള്‍ കോണ്‍ഗ്രസ് സമ്മേളനമാണു പദ്ധതി അംഗീകരിച്ചത്. 2035 വരെ ലക്ഷ്യം വച്ചാണ് 2021-2025 വര്‍ഷത്തെ പദ്ധതികള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്.
Continue Reading