കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കൊച്ചി: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് പുതിയ അധ്യയനവര്‍ഷം ജൂണില്‍ ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ ആയിരിക്കും. ഹൈസ്‌കൂള്‍ ക്ളാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി ആരംഭിക്കും. ഏകദേശം 33 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നത്. വാക്സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് […]

Continue Reading