കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിയ്ക്കും,ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിം​ഗാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും, കുമ്മനം രാജശേഖരൻ നേമത്തും, പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. […]

Continue Reading