മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ഒളിമ്ബ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ഒളിമ്ബ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960 റോം ഒളിമ്ബിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബാള്‍ താരവും മുന്‍ ഇന്ത്യന്‍ ടീം നായകനുമായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഒളിമ്ബ്യന്‍ ചന്ദ്രശേഖരന്‍. നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.

Continue Reading