രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ചരിത്രത്തില്‍ കേരളം മുഴുവന്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനങ്ങളെ വിശ്വസിച്ചത് കൊണ്ടാണ് കൂടുതല്‍ സീറ്റു കിട്ടുമെന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു. കൊവിഡ് കണക്കുകള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ലിത്. ആഘോഷത്തിന് തയാറെടുത്തവരും ആഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. അതിന് കാരണം കൊവിഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Continue Reading