സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നുള്ള പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യത.

Continue Reading

ന്യൂനമര്‍ദ്ദം; പോളിംഗ് ദിവസവും മഴയ്ക്ക് സാധ്യത

കൊച്ചി: മധ്യ കേരളത്തില്‍ മഴ ശക്തമാക്കി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം. വ്യാഴാഴ്ച ഉച്ച മുതല്‍ എറണാകുളം, തൃശൂര്‍, ഇടുക്കിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടു കൂടി ശക്തമായ മഴ പെയ്തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ കാറ്റിനും ശക്തിയും കൂടി. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. ഇതോടെ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത തല്‍ക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രുപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, അന്തമാന്‍ കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ല. അതേ സമയം സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 30 മുതല്‍ 40 കിമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി […]

Continue Reading

ഇരട്ട ന്യൂനമര്‍ദം; കേരളമൊട്ടാകെ പരക്കെ മഴയ്ക്കു സാധ്യത

കൊച്ചി: സംസ്ഥാനമൊട്ടാകെ പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായാണ് കാലാവസ്ഥാ ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കും.കേരളമൊട്ടാകെ പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും. മധ്യകേരളത്തില്‍ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Continue Reading

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലുജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. അതേസമയം അടുത്ത 24 മണിക്കൂറില്‍ കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കാനും മോശം […]

Continue Reading