കളിക്കുന്നതിനിടെ കഴുത്തില്‍ സാരി മുറുകി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വീട്ടില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ സാരിമുറുകി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍കുമാറിന്റെയും മല്ലികയുടെയും ഏകമകന്‍ യദുകൃഷ്ണനാണ് (11) മരിച്ചത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. വീട്ടില്‍ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്. പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ജനല്‍ കമ്പിയില്‍ സാരിയില്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടത്. ആലന്തുറ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് യദുകൃഷ്ണ. വെഞ്ഞാറമൂട്ടിലെ തുണക്കടയില്‍ ജോലിക്കാരിയാണ് മല്ലിക. […]
Continue Reading