ബംഗ്ലാദേശിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മൂന്നുപേർ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം .സംഭവത്തിൽ മൂന്നുമരണം റിപ്പോർട്ട് ചെയ്തു . ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം ഉണ്ടായത് .അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്നു കോവിഡ് രോഗികളാണ് മരിച്ചവര്‍. 14 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്. രാവിലെ എട്ടുമണിയോടെ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രി ഡയറക്ടര്‍ നസ്മുല്‍ ഹഖ് പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക് മാറ്റി. തിപിടിത്തത്തെ തുടര്‍ന്ന് മറ്റൊരു ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.
Continue Reading