രണ്ടാം ഡോസ് എടുത്തു രണ്ടാം ദിനം യുവാവ് മരിച്ചു; പരാതിയുമായി ബന്ധുക്കൾ
ഹരിപ്പാട്: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു. വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഡിഎംഒയ്ക്ക് ഇന്നു പരാതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ ഊർജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരിച്ചത്. ഹരിപ്പാട് ചിങ്ങോലി ഒന്നാം വാർഡ് കരിമ്പിൻ വീട്ടിൽ മുരളീധരൻ മണിയമ്മ ദമ്പതികളുടെ മകൻ അനന്തു (20) ആണ് മരിച്ചത്. അനന്തു ബുധനാഴ്ച ഉച്ചയ്ക്കു കാർത്തികപ്പള്ളി യുപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽനിന്നാണ് […]
Continue Reading