‘എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ എന്ന് ആന്റണി, തലൈവരെ നീങ്കളാ എന്ന് ടൊവിനോ’

Entertainment

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വന്‍ വിജയമായി മുന്നേറുകയാണ്. 30 കോടിക്കു മേലെയാണ് ചിത്രം വാരിയത്. തല്ലാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതിനാല്‍ മലയാളത്തിലെ പ്രധാന ‘തല്ലുകാരനായ’ ആന്റണി വര്‍ഗീസിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെടുത്തി വരുന്നത്. ഇപ്പോള്‍ തല്ലുമാലയെ പ്രശംസിച്ചുകൊണ്ട് പെപ്പെ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ടൊവിനോയ്ക്ക് ചെറിയ ഉപദേശവുമായാണ് ആന്റണിയുടെ കുറിപ്പ്. ”തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്.”- എന്നാണ് താരം കുറിച്ചത്.

ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസില്‍ ആദ്യമുണ്ടാക്കുന്ന തല്ലില്‍, ഇടിക്കാന്‍ നിന്നവന്റെ കൂടെ നിന്നവനെയാണ് പെപ്പെ ആദ്യം തല്ലിയത്. ഈ രംഗമാണ് ആന്റണി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. അതിനു പിന്നാലെ പോസ്റ്റിനു മറുപടിയുമായി ടൊവിനോയും എത്തി. തലൈവരെ നീങ്കളാ എന്നാണ് താരം കുറിച്ചത്. പോസ്റ്റിനൊപ്പം ടൊവിനോയുടെ കമന്റും ഹിറ്റാവുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *