റോഡിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണം; കളക്ടർമാർ കാഴ്ചക്കാരാകരുത്: ഹൈക്കോടതി

Kerala Latest News

ദേശീയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളിൽപ്പെട്ടുള്ള അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

 

‘ദേശീയ പാതകൾ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടർമാർ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടർമാർ സജീവമായി പ്രവർത്തിക്കണം. റോഡപകടങ്ങൾക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകൾ നഷ്ടമാകണം. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്’ – കോടതി പറഞ്ഞു.അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടത്.  റോഡിലെ കുഴികളടയ്ക്കാൻ കോടതി നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർക്കും പ്രോജക്ട് ഡയറക്ടർക്കുമാണ് അമികസ്‌ക്യൂറി മുഖേന നിർദേശം നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടർ യാത്രികനായ ഹോട്ടലുടമ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *