MODI

ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി: മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

India

 

ന്യൂ​ഡ​ൽ​ഹി: എ​സ്‌സി​ഒ​യി​ൽ (ഷാം​ഗ്ഹാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​മാ​ണ് ഉ​ച്ച​കോ​ടി.
പ്രാ​ദേ​ശി​ക​ സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് എ​സ്‌​സി​ഒ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. എ​ട്ടു​രാ​ജ്യ​ങ്ങ​ൾ​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള സ​മി​തി​യി​ൽ ക​ഴി​ഞ്ഞ ​വ​ർ​ഷ​മാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അം​ഗ​ത്വം നേ​ടി​യ​ത്. ചൈ​ന​യും റ​ഷ്യ​യു​മാ​ണു പ്ര​ധാ​ന​രാ​ജ്യ​ങ്ങ​ൾ. താ​ജി​ക്കി​സ്ഥാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വ​യാ​ണു മ​റ്റ് രാ​ജ്യ​ങ്ങ​ൾ.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജി​ൻ പി​ഗു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ട് മാ​സം മു​ൻ​പ് മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ത്തി​യി​രു​ന്നു. ചൈ​ന​യി​ലെ വു​ഹാ​നി​ലാ​യി​രു​ന്നു ഉ​ച്ച​കോ​ടി.

Leave a Reply

Your email address will not be published. Required fields are marked *