ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിലും പരീക്ഷിക്കാൻ അനുമതി

India Latest News

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്‌സ്‌പേർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് നിലവിൽ കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നില്ല.

അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ കൊവാക്‌സിനും കൊവിഷീൽഡും ഇപ്പോൾ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകുന്നത്. കൊറോണയുടെ രണ്ടാം തരംഗം യുവാക്കളിലാണ് കൂടുതലായി ബാധിക്കുന്നതെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.

കുട്ടികൾക്ക് നൽകുന്ന വാക്‌സിന്റെ ഡോസ് സംബന്ധിച്ചും 2 മുതൽ 18 വയസ് വരെയുള്ള എത്ര പേരിലാണ് വാക്‌സിൻ പരീക്ഷിക്കേണ്ടത് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രണ്ടാമത്തെ ട്രയലിൽ 12 മുതൽ 65 വരെ പ്രായമുള്ള 380 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക.അതിനിടെ 12 മുതൽ 15 വയസുവരെ പ്രായക്കാരായ കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയ്ക്ക് പുറമെ യുഎസും അനുമതി നൽകി.

16 വയസിന് മുകളിലുള്ളവർക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്‌സിൻ നൽകിത്തുടങ്ങിയിരുന്നു. മുതിർന്നവർക്കുള്ള അതേ ഡോസ് തന്നെയാണ് കുട്ടികൾക്കും നൽകുന്നത്. കുട്ടികളിൽ 100 ശതമാനവും ഫലപ്രാപ്ത ലഭിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *