കളിച്ചുകൊണ്ടിരുന്ന 7 വയസുകാരിയെ ടിവി കാണിക്കാമെന്ന പേരിൽ വീട്ടിൽ എത്തിച്ചു, ബലാത്‌സംഗത്തിന് ഇരയാക്കി 15 കാരൻ; അറസ്റ്റ്

India

ലഖ്‌നൗ: ഏഴ് വയസുകാരിയെ 15 വയസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ടിവി കാണിക്കാമെന്ന പേരിൽ പ്രതി തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *