കോഴിക്കോട്: കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന് പീഡിപ്പിച്ചതായി പരാതി. പ്രതി മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നതായും പരാതിയുണ്ട്. മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പോലീസിനെ അറിയിക്കുന്നത്.
പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.