മ്യാന്മാര്: വീട്ടിനകത്ത് അച്ഛന്റെ മടിയിലിരുന്ന ഏഴു വയസുകാരി മ്യാന്മര് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. മ്യാന്മറിലെ മണ്ടാലേ നഗരത്തിലെ ചാന് മ്യ താസി എന്ന ചെറുപട്ടണത്തില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് വീട്ടിനകത്തിരുന്ന ഈ പെണ്‍കുട്ടി മരണപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
സായുധസേന തന്റെ പിതാവിനെ വെടിവയ്ക്കാന്‍ ശ്രമിച്ചതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പ്രാദേശിക മാധ്യമമായ ”മ്യാന്മര് നൗ” വിനോട് അറിയിച്ചു. ആ പട്ടണത്തിലിതുവരെയുണ്ടായ അക്രമത്തില്‍ 2 പേര് കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ”സേവ് ദി ചില്‍ഡ്രന്‍” ചാരിറ്റി സംഘടനയുടെ കണക്കുകളനുസരിച്ച് സൈന്യത്തിന്റെ അക്രമത്തില്‍ രാജ്യത്തുടനീളം ഇതുവരെ 20 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.