തിരുവനന്തപുരം: ശിവഗിരി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അപമാനിച്ചെന്ന് കെ മുരളീധരന്‍ എം പി ആരോപിച്ചു. കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ നയിക്കുന്ന ധര്‍മ്മയാത്ര അരിവിപ്പുറം ക്ഷേത്രത്തിനു മുന്നില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരി ടൂറിസം പദ്ധതിയുമായി കേരളം സഹകരിക്കില്ലെന്ന് കേന്ദ്രവും, കേന്ദ്രം സഹകരിക്കില്ലെന്ന് കേരളവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കേന്ദ്രത്തിന്റെ പകല്‍ അടിയും സംസ്ഥാനത്തിന്റെ ഇരുട്ട് അടിയുമാണ് നടക്കുന്നത്. ഇരുസര്‍ക്കാറുകളും കേരള ജനതയെ വഞ്ചിക്കുകയാണ്. പദ്ധതിക്കെതിരെ പ്രതികരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ തയ്യാറായില്ല. പദ്ധതി റദ്ദാക്കിയത് എന്തിനെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. അരുവിപ്പുറം മുതല്‍ ശിവഗിരി വരെ 80 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ആരംഭിച്ചത്.
സംസ്ഥാന ഭാരവാഹികളായ ബാബു നാസര്‍, എന്‍ രാജേന്ദ്രബാബു, രാജേഷ് സദേവന്‍, അഡ്വ ഷിജിന്‍ ലാല്‍, എന്നിവര്‍ ജാഥയിലെ സ്ഥിരം സമിതി അംഗങ്ങളാണ്. ഉദ്ഘാടന സമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ എം എല്‍ എ പി സെല്‍വരാജ്, സംസ്ഥാന ജനറല്‍ സെകട്ടറി ആര്‍ അജിരാജകുമാര്‍, ജില്ലാ ചെയര്‍മാന്‍ ഷാജിദാസ്, ജില്ലാ ഭാരവാഹികളായ വിലിം നാന്‍സി, കെ.രാജന്‍, കുവളശേരി പ്രഭാകരന്‍, ഡി സി സി ഭാരവാഹികളായ എസ് കെ അശോക് കുമാര്‍, ജോസ് ഫ്രാങ്കളിന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എം എസ് അനില്‍ ആര്‍ ഒ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
20 ന് വൈകിട്ട് ശിവഗിരിയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും