തിരുവനന്തപുരം: പൊലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. സന്തോഷ് എന്ന പോക്സോ കേസ് പ്രതിയാണ് കഴക്കൂട്ടം പൊലീസിനു നേരെ ബോംബെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാവാത്തെ പെൺകുട്ടിയെ പീഡിപ്പിക്കുന്നു എന്ന സന്തോഷിന്റെ മുന്‍ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലെത്തുകയായിരുന്നു,എന്നാൽ, പൊലീസിനെ കണ്ട ഇയാൾ നാടന്‍ ബോംബ് വലിച്ചെറിഞ്ഞ ശേഷം വീടിന്റെ മതില് ചാടി ഓടുകയായിരുന്നു. പൊലീസ് പിന്തുടര്ന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. നിരവധി അടിപിടി കേസുകളിലും പ്രതിയാണ് സന്തോഷ്.