തൃശ്ശൂർ: ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെളിപ്പെടുത്തി കെ സുരേന്ദ്രൻ. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരെക്കാളും അദ്ദേഹം യോഗ്യനാണ് സുരേന്ദ്രൻ വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു. ഇക്കാര്യത്തിൽ ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതു നുണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിന് അകത്തും പുറത്തും കൂടിയാലോചനകൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .