തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു .75 വയസ്സായിരുന്നു. നാളെ രാവിലെ പത്ത് മുതൽ ഭൗതിക ശരീരം ആശ്രമത്തിൽ പൊതുദര്‍ശത്തിന് വെയ്ക്കും.
തുടർന്ന് വൈകിട്ടു ആശ്രമ വളപ്പിൽ സംസ്കരിക്കും .വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വാർധ്യക സഹജമായ രോഗങ്ങൾ മൂലം കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു .തുടർന്ന് സ്ഥിതി ഗുരുതരം ആവുക ആയിരുന്നു.