പറവൂര്‍: പെരുവാരം മഹാദേവ ക്ഷേത്ര കിഴക്കേ നടയിലെ കുളത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്ബില് വിജയന്‍പിള്ളയുടെയും മഞ്ജുവിെന്റയും മകള്‍ ഹരിതയാണ് (18) മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയാണ് ഹരിത.
ബുധനാഴ്ച രാത്രി മുതല്‍ ഹരിതയെ വീട്ടില്‍നിന്ന് കാണാതായിരുന്നു . തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് പത്തോടെ ക്ഷേത്രക്കുളത്തില്‍ മൃതദേഹം പൊങ്ങിയത് . പൊലീസും അഗ്നിരക്ഷാസേനയും മൃതദേഹം കരക്കുകയറ്റി.
ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഹരിത എഴുതിയതെന്ന് കരുതുന്ന കത്ത് വീട്ടില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.