കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്; നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചന

Kerala Latest News

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് ആറിന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകള്‍.

നേമത്ത് മത്സരിക്കാനുളള സന്നദ്ധത ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചഹയാണ് റിപ്പോർട്ട്. സോണിയാഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *